പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മാനന്തവാടി: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി എച്ച്.ആര്‍.സി.പി.സിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ പി.ജെ ജോണ്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മുന്‍ ഐടിഡിപി ജോ.ഡയറക്ടറും എച്ച.ആര്‍.സി.പി.സി രക്ഷാധികാരിയുമായ ഇ.ജി ജോസഫ് ഉദ്ഘാടനം ചെയ്തു. എള്ളില്‍ മുസ്തഫ, രാധാകൃഷ്ണന്‍, ദേവസ്യ ഇരിട്ടി, ബിന്ദു ജി.ബി, സുബൈദ.ടി , സുനില്‍ ജോസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയ എആര്‍സിപിസി വനിത സെക്രട്ടറി സ്വപ്ന ആന്റണിയെ ആദരിച്ചു. എത്തിച്ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പഠനോപകരണ കിറ്റ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *