ദേശീയ പഞ്ചഗുസ്തി മെഡല്‍ക്കൊയ്ത്ത് നടത്തി വയനാട്

ദേശീയ പഞ്ചഗുസ്തി മെഡല്‍ക്കൊയ്ത്ത് നടത്തി വയനാട്

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വയനാട്ടില്‍നിന്നുള്ള താരങ്ങള്‍ക്ക് പുല്‍പ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്ന്.

പുല്‍പ്പളളി: നാഗ്പൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനു നേട്ടം.പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയ കേരള ടീമിനുവേണ്ടി ജില്ലയില്‍നിന്നുള്ള താരങ്ങള്‍ 19 മെഡല്‍ നേടി. ഏഴ് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവും അടങ്ങുന്നതാണ് മെഡല്‍ പട്ടിക. സ്വര്‍ണ മെഡല്‍ ജേതാക്കളായ നവീന്‍ പോള്‍, സ്റ്റീവ് തോമസ്, എലെയ്ന്‍ ആന്‍ നവീന്‍, ടി.പി. തോമസ്, എം.വി. നവീന്‍, വെള്ളി മെഡല്‍ ജേതാക്കളായ മുഹമ്മദ് റിഷാന്‍, അര്‍ജുന്‍ ശങ്കര്‍, അഭിനവ് മഹാദേവ്, ദീപു ബാലകൃഷ്ണന്‍, വെങ്കല മെഡല്‍ നേടിയ അലന്‍ ഷിജു, ടിജു മാത്യു എന്നിവര്‍ ദേശീയ ടീമില്‍ ഇടം നേടി.ഈ വര്‍ഷാവസാനം നടക്കുന്ന ഏഷ്യന്‍, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇവര്‍ ഇന്ത്യന്‍ ജഴ്‌സിയണിയും.ദേശീയ ചാമ്പ്യന്‍പ്പിപ്പില്‍ പങ്കെടുത്തവര്‍ക്ക് ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും വയനാട് സിറ്റി ക്ലബും ചേര്‍ന്ന് കബനി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. നവീന്‍ പോള്‍, പി.എ. ഡീവന്‍സ്, ഇ.വി. ഏബ്രഹാം, ഗ്രിഗറി വൈത്തിരി, കെ.യു. സുരേന്ദ്രന്‍, അനൂപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *