ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം: മന്ത്രി എ.കെ ശശീന്ദ്രൻ

ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം: മന്ത്രി എ.കെ ശശീന്ദ്രൻ

കൽപറ്റ : ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രമാണെന്നും പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിച്ചു അവ തിരുത്തുകയും തീർത്തും ജനക്ഷേമകരമായ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എൻസിപി-എസ് ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ ആർ രാജൻ, പി വി അജ്മൽ, സി എം ശിവരാമൻ, ഒ. രാജൻ മാസ്റ്റർ, കെ.ബി.പ്രേമാനന്ദൻ, ജോണി കൈതമറ്റം, സലീം കടവൻ, അനൂപ് ജോജോ, സാബു എ, പി, നൂറുദ്ദീൻ ടിപി, എം കെ ബാലൻ, മല്ലിക ആർ, കെസി സ്റ്റീഫൻ, ഷിംജിത്ത് പീറ്റർ, ഷൈജു വി കൃഷ്ണ, മമ്മൂട്ടി എളങ്ങോളി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *