കെപിഎസ്ടിഎ ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തി

കെപിഎസ്ടിഎ ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തി

ഡിഡിഇ ഓഫീസ് പടിക്കല്‍ കെപിഎസ്ടിഎ പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി. അധ്യയനവര്‍ഷത്തില്‍ രണ്ടാംശനി ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കിയ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എം. അനൂപ് അധ്യക്ഷത വഹിച്ചു. ബിജു മാത്യു, ടി.എന്‍. സജിന്‍, എം. പ്രദീപ്കുമാര്‍, ജോസ് മാത്യു, ജോണ്‍സണ്‍ ഡിസില്‍വ, എം.പി.കെ. ഗിരീഷ്‌കുമാര്‍, ബിന്ദു തോമസ്, ശ്രീജേഷ് ബി. നായര്‍, പി. മുരളീദാസ്, പി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *