നിര്‍ധന കുടുംബത്തിനു താത്കാലിക വീട് നിര്‍മിച്ചുനല്‍കി

നിര്‍ധന കുടുംബത്തിനു താത്കാലിക വീട് നിര്‍മിച്ചുനല്‍കി

നിര്‍ധന കുടുംബത്തിനു താഴത്തൂര്‍ നിവാസികള്‍ നിര്‍മിച്ചുനല്‍കിയ താത്കാലിക വീടിന്റെ താക്കോല്‍ദാനം ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. സത്താര്‍ നിര്‍വഹിക്കുന്നു.ചീരാല്‍: താഴത്തൂരില്‍ തകര്‍ന്നുവീഴാറായ ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന നാലംഗ നിര്‍ധന കുടുംബത്തിന് പ്രദേശവാസികള്‍ താത്കാലിക വീട് നിര്‍മിച്ചുനല്‍കി. മാരക രോഗം ബാധിച്ച് ചികിത്സയിലുള്ള ഹനീഫയുടെ കുടുംബത്തിനാണ് താഴത്തൂര്‍ യുവരശ്മി ലൈബ്രറിയുടെയും ‘സഹായി’ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ വാസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കിയത്. മഹല്ല് ഖത്തീബ് അബ്ദുള്‍ അസീസ് ഹിഷാമി പ്രാര്‍ഥന നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സത്താര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. കെ.സി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, വി.എസ്. സദാശിവന്‍, സി.വി. പദ്മനാഭന്‍, ടി.എന്‍. കുട്ടികൃഷ്ണന്‍, എ. സലിം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *