രക്തം കൊടുത്ത് ഡോ.വിനോദ് പ്രേം സിംഗിനു മതിയായില്ല

രക്തം കൊടുത്ത് ഡോ.വിനോദ് പ്രേം സിംഗിനു മതിയായില്ല

മേപ്പാടി: 46 വര്‍ഷത്തിനിടെ 78 തവണ രക്തദാനം. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം മേധാവിയും കുട്ടികളുടെ സര്‍ജനുമായ 64 കാരന്‍ ഡോ.വിനോദ് പ്രേം സിംഗാണ് രക്തദാനത്തില്‍ മാതൃകയായത്. 18-ാം വയസില്‍ അദ്ദേഹം ആരംഭിച്ചതാണ് രക്താദാനം. ഇപ്പോള്‍ 64-ാം വയസിലും രക്തദാനം തുടരാനാണ് ഡോ.വിനോദിന്റെ തീരുമാനം.മെഡിക്കല്‍ കോളജ് ഹാളില്‍ നടന്ന ലോക രക്തദാതാക്കളുടെ ദിനാചരണത്തില്‍ ഡോക്ടറെ ആദരിച്ചു. ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ മെമെന്റോ നല്‍കി.മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷ്യന്‍ മെഡിസിന്‍ വിഭാഗത്തിന്റെയും ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെയും ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജിന്റെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ആസ്ട്രിയോസിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം. രക്തദാതാക്കളായ മറ്റു വ്യക്തികളെയും സംഘടനകളെയും ആദരിച്ചു. വൈസ് ഡീന്‍ ഡോ.എ. പി. കാമത്, നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ലിഡാ ആന്റണി, ഡിജിഎം ഡോ.ഷാനവാസ് പള്ളിയാല്‍, ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. ഗിരിജ, ബ്ലഡ് ബാങ്ക് ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ റോബിന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവത്കരണ ക്ലാസ് നടത്തി. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഫഌഷ് മോബ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *