വിജയോത്സവം സംഘടിപ്പിച്ചു

 Read Time:1 Minute, 24 Second

കരിങ്കുറ്റി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്. എസ്. എൽ. സി , വി എച്ച്. എസ്. സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഏല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അനീന. കെ. പി., സിദ്ധാർഥ്. എസ്. എന്നീ വിദ്യാർഥി കളെ അനുമോദിച്ചു. സുനന്ദ ഗുണപാൽ ഏർപ്പെടുത്തിയ എൻ്റോവമെൻ്റ്,മുൻ ഹെഡ്മാസ്റ്റർ ഷാജു സി. എം. ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് എന്നിവയും നൽകി. വി. എച്ച്. എസ്. സി.വിഭാഗം ഉന്നത വിജയംനേടിയ അനുശ്രീ , മഹിമ എന്നീ വിദ്യാർഥികളെയും അനുമോദിച്ചു. പി. ടി . എ. പ്രസിഡൻ്റ് ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റെനിഷ് മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയിഷാബി, പ്രിൻസിപ്പൽ ലിജി. സി. എം.ഹെഡ്മാസ്റ്റർ വിനോദ് പുല്ലഞ്ചേരി, ജോസ് മേട്ടയിൽ ലക്ഷ്മി പ്രദീപ്,കൃഷ്ണ കുമാരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *