ജാമ്യവ്യവസ്ഥ ലംഘിച്ചു വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്  

 Read Time:1 Minute, 12 Second

കൽപറ്റ: ജാമ്യവ്യവസ്ഥ ലംഘിച്ചു വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പൂട്ടാനൊരുങ്ങി വയനാട് പൊലീസ്. ജാമ്യം നേടി പുറത്തിറങ്ങി നിരന്തര കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. ബത്തേരി സ്റ്റേഷൻ പരിധിയിൽ വിവിധ ക്രിമിനൽ കേസുകളിൽപെട്ട ദൊട്ടപ്പൻകുളം പുൽപറക്കൽ വീട്ടിൽ പി യു ജോസഫ് (51) എന്ന സീസിങ് ജോസിന്റെയും, മലപ്പുറം മുണ്ടക്കര വീട്ടിൽ സുധക്കത്തുള്ള എന്ന ഷൌക്കത്ത് (44)ന്റെയും ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. ജോസഫ് നിലവിൽ ഒറീസയിലെ കൊട്ടിയയിൽ ജയിൽ വാസം അനുഭവിച്ചു വരികയാണ്. ഷൗക്കത്ത് ആന്ധ്രപ്രദേശിലെ ജയിലിൽ നിന്നും ജാമ്യമെടുത്തു പുറത്തിറങ്ങിയ ആളാണ്.

Leave a Reply

Your email address will not be published. Required fields are marked *