എസ്.സി.ഇ.ആർ.ടിയിൽ മാത്തമാറ്റിക്സ് റിസർച്ച് ഓഫീസർ

സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂൺ 24നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in .

Leave a Reply

Your email address will not be published. Required fields are marked *