ബത്തേരി അര്‍ബന്‍ ബാങ്ക് വായ്പ നല്‍കുന്നു

കല്‍പ്പറ്റ: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് 15 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ചെയര്‍മാന്‍ ഡി.പി. രാജശേഖരന്‍, ഒ.ടി. മനോജ്, വി.ജെ. തോമസ്, ബിന്ദു സുധീര്‍ബാബു, കെ.കെ. നാരായണന്‍കുട്ടി എന്നിവര്‍ അറിയിച്ചു. വിദേശ തൊഴില്‍ വായ്പ ഇനത്തില്‍ 17 കോടി രൂപ അനുവദിക്കാനാണ് പദ്ധതി. 36 മാസ ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട വിധത്തിലാണ് വായ്പ നല്‍കുക. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സംഘം ജീവനക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിനു വായ്പ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ നല്‍കുന്ന വായ്പകളുടെ പലിശയില്‍ ഒരു ശതമാനം കുറവുവരുത്തിയിട്ടുണ്ട്. ബാങ്കില്‍ യുപിഎ സംവിധാനമുണ്ട്. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *