സ്കോൾ കേരളയിൽ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗയിൽ ഡിപ്ലോമ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്കോൾ കേരളയിൽ ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

      യോഗ്യത : ഹയർസെക്കണ്ടറി അല്ലെങ്കിൽ തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതൽ 50 വയസ് വരെ. കോഴ്സ് കാലാവധി 1 വർഷം (440 മണിക്കൂർ). കോഴ്സ് ഫീസായ 12,500 രൂപ ഒറ്റത്തവണയായോ രണ്ട് തവണകളായോ ഒടുക്കാവുന്നതാണ്. കോഴ്സ് ഫീസിന്റെ 50 ശതമാനം (6000+500) പ്രവേശന സമയത്തും രണ്ടാം ഗഡു 50 ശതമാനം (6000 രൂപ) ഹാജർ പൂർത്തിയാക്കുന്നതിന് മുൻപും ഒടുക്കണം. ജൂൺ 11 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴകൂടാതെ ജൂലൈ 2 വരെയും 100 രൂപ പിഴയോടെ ജൂലൈ 10 വരെയും ഫീസ് അടച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഫീസ് ഓൺലൈനായും ഓഫ്‌ലൈനായും ഒടുക്കുവാൻ സൗകര്യം ഉണ്ട്. ഓഫ്‌ലൈനായി ഒടുക്കുന്നവർ വെബ്സൈറ്റ് മുഖേന ജനറേറ്റ് ചെയ്ത് ലഭിക്കുന്ന ചലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കണം.

      രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇത് സ്കോൾ കേരളയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷാ ഫോറം പ്രിന്റ് എടുത്ത് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ കോഴ്സ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫീസ് അടച്ച ഒറിജിനൽ ചലാൻ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കണം.

      ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലോ സ്കോൾ – കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ നേരിട്ട് എത്തിക്കേണ്ടതും അല്ലെങ്കിൽ സ്പീഡ് / രജിസ്ട്രേഡ് തപാൽ മാർഗ്ഗം അയക്കാവുന്നതുമാണ്. ജില്ലകേന്ദ്രങ്ങളിലെ മേൽവിലാസവും, പഠന കേന്ദ്രങ്ങളുടെ വിശദാംശങ്ങളും സ്കോൾ-കേരള വെബ്സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *