എക്‌സ്‌റേ ടെക്‌നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം

വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് എക്‌സ്‌റേ ടെക്‌നീഷ്യൻ /റേഡിയോഗ്രാഫർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. റേഡിയോളജിയിലുള്ള അംഗീകൃത ഡിപ്ലോമ / ഡിഗ്രി സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച് ആറ് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2223594

Leave a Reply

Your email address will not be published. Required fields are marked *