ഹിന്ദു ഐക്യവേദി അവകാശ മുന്നേറ്റയാത്ര നടത്തുന്നു

 Read Time:1 Minute, 14 Second

കല്‍പ്പറ്റ: ഹിന്ദു ഐക്യവേദി ജില്ലയില്‍ അവകാശ മുന്നേറ്റ യാത്ര നടത്തുന്നു. ഹിന്ദു സമാജം നേരിടുന്ന വെല്ലുവിളികളില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് ജില്ലാ ഭാരവാഹികളായ എ.എം. ഉദയകുമാര്‍, ഇ.കെ. ഗോപി, സി.കെ. ഉദയന്‍, സനല്‍കുമാര്‍, സി.പി. വിജയന്‍, ഹരിരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് വൈകുന്നേരം അഞ്ചിന് തലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി ശ്യാം മോഹന്‍ നിര്‍വഹിക്കും. മൂന്ന്, നാല്, അഞ്ച് തീയതികളില്‍ മൂന്നു താലൂക്കുകളിലും യാത്ര പര്യടനം നടത്തും. 100 ഓളം കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. സംസ്ഥാന വക്താവ് ആര്‍.വി. ബാബു മാനന്തവാടിയിലും സെക്രട്ടറി പി.വി. മുരളീധരന്‍ കല്‍പ്പറ്റയിലും പര്യടന പരിപാടിയില്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *