ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

 Read Time:1 Minute, 48 Second

കൽപറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൽപ്പറ്റ ഏരിയ കൺവെൻഷൻ വ്യാപാര ഭവനിൽ ജില്ലാ സെക്രട്ടറി കെ.കെ ബേബി ഉദ്ഘാടനം ചെയ്തു. വന്യജീവി ശല്യത്തിൽ പൊറുതിമുട്ടുന്ന വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും, ക്ഷേമനിധിയിൽ വർഷങ്ങളോളം പണം അടച്ച തയ്യൽ തൊഴിലാളിക്ക് നൽകിക്കൊണ്ടിരിക്കുന്ന റിട്ടയർമെന്റ് ആനുകൂല്യം പകുതിയായി വെട്ടിക്കുറച്ച നടപടി തികച്ചും ജനദ്രോഹ നയം ആണെന്നും ഉടൻ തന്നെ കാലോചിതമായ വർദ്ധനവ് വരുത്തിക്കൊണ്ട് എല്ലാ തയ്യൽ തൊഴിലാളിക്കും ഗുണകരമാകുന്ന രീതിയിൽ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. ടൈലറിംഗ് വർക്കേഴ്സ് ഓഫ് ഇന്ത്യ അഖിലേന്ത്യാ സമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു വയനാട് ജില്ലാ സെക്രട്ടറി കെ.കെ ബേബിയെ വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ എ.കെ.ടി.എയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മെർലി വിജയൻ ഓമന ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് എം.എൻ ശിവകുമാർ എന്നിവർ സംസാരിച്ചു. വാർഷിക റിപ്പോർട്ട് സുരേഷ് ബാബുവും, സജന കൽപറ്റ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *