കൂട്ടിലായത് ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ

 Read Time:45 Second

പുൽപള്ളി: മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഒരു മാസത്തിൽ അധികമായി ചുറ്റിത്തിരിയുകയും ഒട്ടേറെ വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത കടുവ കൂട്ടിലായി. പുൽപള്ളിക്കടുത്ത് വടാനക്കവലയിൽ വനം വകപ്പ് സ്ഥാപിച്ച കൂട്ടിലാണു കടുവ അകപ്പെട്ടത്. പ്രദേശവാസിക ളാണു കൂട്ടിൽ കടുവയെ അകപ്പെട്ടതു കണ്ടത്. പുൽപള്ളി മേഖലയിൽ ശല്യം ചെയ്യുന്ന കടുവയെ മയക്കുവെടി വച്ച് പിടിക്കാൻ ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ ഉത്തരവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *