ഡിഫെന്‍സ് ട്രെയിനിങ് ആരംഭിച്ചു

 Read Time:2 Minute, 4 Second

പുല്‍പള്ളി: എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജില്‍ വുമണ്‍സ് ഡെവലപ്പ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിലാണ് പത്ത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ഭാരവാഹിയും ജൂറി അംഗവുമായ കെ സി കുട്ടികൃഷ്ണന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വനിതാ ഇന്‍സ്ട്രക്ടര്‍മാരാണ് വിദ്യാര്‍ത്ഥിനികള്‍ക്കും വനിതാ അധ്യാപകര്‍ക്കും ട്രെയിനിങ് നല്‍കുന്നത്. യുവജനതയെ ഉത്തമ പൗരന്മാരാക്കിമാറ്റുന്നതിനും മയക്കുമരുന്നു പോലുള്ള മഹാ വിപത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും കളരിപ്പയറ്റ് പരിശീലനം സഹായകരമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വയനാട് എക്‌സ്സൈസ് അസ്സി. കമ്മിഷണര്‍ എ.ജെ ഷാജി പറഞ്ഞു. കേരളത്തിലെ അയോദ്ധന കലയായ കളരിപ്പയറ്റിനെക്കുറിച്ച് കെ.സി കൃഷ്ണന്‍കുട്ടി ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. കെ.പി സാജു അധ്യക്ഷത വഹിച്ചു. വിമന്‍സ് സെല്‍ കോര്‍ഡിനേറ്റര്‍ സ്വാതി ബിനോസ് ,നീതു പി.വി, ബിന്ദു പി.ആര്‍, സജിനി പി.ബി, അപര്‍ണ്ണ സുനില്‍, വിമന്‍സ് ഡവലപ്പ്‌മെന്റ് സെല്‍ സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ അനാമിക രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *