വിളംബര ജാഥ നടത്തി

 Read Time:1 Minute, 21 Second

അഞ്ചുകുന്ന്: ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജുബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബരജാഥ വിദ്യാലയ പരിസരത്ത് നിന്ന് ആരംഭിച്ച് അഞ്ചുകുന്നു ടൌണ്‍ ചുറ്റി വിദ്യാലയ അംഗണത്തില്‍ സമാപിച്ചു. സ്‌കൗട്ട് ആന്റ് ഗൈഡ്,കബ്, ബുള്‍ ബുള്‍, വിവിധ പ്ലോട്ട്കള്‍ ജാഥയില്‍ അണിനിരന്നു. വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ അസീസ്, ജനറല്‍ കണ്‍വീനര്‍ ശിവരാമന്‍, ജോയിന്‍ കണ്‍വീനര്‍ എച്ച്.എം ബിജു, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ മുജീബ്, കണ്‍വീനര്‍ യൂസഫ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ റഹീം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുമ, കണ്‍വീനര്‍ ഷിജി, വൈസ് ചെയര്‍മാന്‍ ഷാഫി, എം.പി.ടി.എ പ്രസിഡന്റ് ഐശ്വര്യ, പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍, അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *