കാലിത്തീറ്റ സബ്‌സിഡി പുനഃസ്ഥാപിക്കണം: ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍

 Read Time:1 Minute, 33 Second

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കാലിത്തീറ്റ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുഴുവന്‍ ഉരുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുക, ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എംജിടി ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. അഖിലേശന്‍ അധ്യക്ഷത വഹിച്ചു. സീന ജേക്കബ് രക്തസാക്ഷി പ്രമേയവും എം.എം. സുജ അനുശോചന പ്രമേയവും സി. നൗഫല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍.എം. ആഷിക് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.എ. പ്രജിത്ത്, കെ.ആര്‍. സുധാകരന്‍, ടി.ആര്‍. ബിനില്‍കുമാര്‍, എം.പി. ജയപ്രകാശ്, പ്രവീണ്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ശിവകുമാര്‍(പ്രസിഡന്റ്), സി. നൗഫല്‍(സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *