പുല്‍പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവങ്ങളില്‍ 2 അറസ്റ്റ്

 Read Time:47 Second

കൽപറ്റ: പുല്‍പള്ളിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ 2 പേരെ അറസ്റ്റ് ചെയ്തു. കുറിച്ചിപ്പറ്റ സ്വദേശി ഷിജു , പുല്‍‌പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച ശേഷം
അക്രമത്തിന്‍റെ ഭാഗമായ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *