ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ നാളെ മുതല്‍ ജില്ലയില്‍

 Read Time:1 Minute, 3 Second

കല്‍പറ്റ: ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ നാളെ മുതല്‍ 20 വരെ ജില്ലയില്‍ വിവിധ യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുമെന്ന് ജില്ല പ്രസിഡന്റ് ഡോ.സുരേഷ് മുണ്ടേരി, ജില്ലാ സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മനു മത്തായി, മാത്യു ജോസഫ്, ബേബി തയ്യില്‍, ഇ.വി. തോമസ് എന്നിവര്‍ അറിയിച്ചു. നാളെ മാനന്തവാടി വയനാട് സ്‌ക്വയറില്‍ ചേരുന്ന ശ്രമിക് വികാസ് സംഘടന്‍ ജില്ലാ സമ്മേളനത്തിലും വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് 20ന് പുല്‍പള്ളിയില്‍ നടത്തുന്ന
‘അതിജീവനം’ പരിപാടിയിലും സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *