ബേലൂർ മഖ്ന; ദൗത്യ സംഘം യോഗം ചേർന്നു

 Read Time:1 Minute, 49 Second

മാനന്തവാടി: ബേലൂർ മഖ്ന എന്ന ആക്രമണകാരിയായ കാട്ടാനയെ മയക്കു വെടി വച്ച് പിടികൂടാനുള്ള ദൗത്യ സംഘത്തിൻ്റെയും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം രാത്രി തോൽപ്പെട്ടി അസി: വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫിസിൽ ചേർന്നു. ദൗത്യത്തിൻ്റെ പുരോഗതിയും ദൗത്യ സംഘം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. വെല്ലുവിളികൾ പരിഹരിക്കാൻ മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്തു നൽകുമെന്ന് ഉറപ്പു നൽകി. എന്നാൽ ഉൾക്കാട്ടിൽ വച്ചു മയക്കു വെടി വയ്ക്കാനുള്ള വൈഷമ്യവും മറ്റു പ്രതിസന്ധികളും ആണ് ദൗത്യം നീണ്ടു പോകുന്നതിന് കാരണം.ഇന്നലെ ദൗത്യ സംഘത്തോടൊപ്പം ചേർന്ന സീനിയർ വെറ്ററിനറി സർജൻ ഉടൻ തന്നെ ദൗത്യം നിറവേറ്റാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് .യോഗത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യു ജീവനക്കാരും പങ്കെടുത്തു.ഉത്തര മേഖലാ സി.സി. എഫ് , നോർത്ത് – സൗത്ത് വയനാട് ഡി. എഫ്. ഓ മാർ , റേഞ്ച് ഓഫിസർമാർ, വെറ്ററിനറി ഡോക്ടർമാർ, ദൗത്യ സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അക്രമകാരിയായ കാട്ടാന നിലവിൽ ഇരുമ്പു പാലത്തിനും മാനിവയൽ കോളനിക്കും ഇടയിൽ ഉള്ളതായാണ് വിവരം. രാത്രി മുഴുവനും മാനിവൽ കോളനിക്കു സമീപം ആന ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *