കൂണ്‍കൃഷി പരിശീലനം സംഘടിപ്പിച്ചു

 Read Time:1 Minute, 36 Second

ചുണ്ടേല്‍: ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ ആര്‍.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായികൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു. പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ ജോസഫ് ജോണ്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ചിലവ് കുറഞ്ഞ രീതിയില്‍ വീടുകളില്‍ പോഷകാഹാര ലഭ്യത ഉറപ്പു വരുത്താനും വിദ്യാര്‍ത്ഥികളെ സംരഭകരായി മാറ്റാനും ഉദ്ദേശിച്ചാണ് ചിപ്പിക്കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കിയത്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വിദ്യാലയങ്ങളില്‍ ദേശീയ ഹരിത സേന വഴി നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ ഫ്രാന്‍സിസ് സാറ്റോ അധ്യക്ഷത വഹിച്ചു. സ്മിത ചാക്കോ, സുനിത രാജു, പി.കെ റിഷാന ബാനു, കെ.പി രേണുക,ദേശീയ ഹരിതസേന സ്‌കൂള്‍ കോഡിനേറ്റര്‍ പി.ജെ ജോമിഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *