പ്രതിഷേധ പ്രകടനം നടത്തി

കാട്ടിക്കുളം: വയനാട് കര്‍ഷകകുട്ടായ്മയുടെ നേതൃത്വത്തിന്‍ വിവിധ കര്‍ഷക സംഘടനകള്‍ കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാതെ മതില്‍ കെട്ടി സുരക്ഷയൊരുക്കുക, വന്യമൃഗത്താല്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുക, നഷ്ടപരിഹാരത്തുക കാലാനുസൃതമായി ഉയര്‍ത്തുക,കൊലയാളി ആനയെ വെടിവച്ചു കൊല്ലുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്. കര്‍ഷക കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഇപി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കെ ആര്‍ അദ്ധ്യക്ഷത വഹിച്ചു. ജിനോജ് മാത്യൂ, സജി ജോണ്‍ , ഹെലന്‍മാത്യൂ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *