കാട്ടാനയെ ട്രാക്ക് ചെയ്തു

കാട്ടാനയെ ട്രാക്ക് ചെയ്തു

ബാവലി: കൊലയാളി കാട്ടാന ബേലൂര്‍ മഖ്‌നയെ ലൊക്കേറ്റ് ചെയ്തതായി വടക്കേ വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍. മണ്ണുണ്ടിക്ക് സമീപത്തെ വനമേഖലയിലാണ് കാട്ടാനയുള്ളത്. 300 മീറ്റര്‍ പരിധിക്കുള്ളില്‍ വനപാലകരെത്തിയാല്‍ ആന്റിന സിഗ്‌നല്‍ ലഭിക്കും. അതിനനുസരിച്ച് ലൊക്കേഷന്‍ കൃത്യമായി മനസിലാക്കി മയക്കുവെടി വെക്കും. ആന ഭയന്നിരിക്കുന്നതിനാല്‍ ആക്രമാസക്തനാണ്. അതുകൊണ്ടു തന്നെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കുങ്കിയാനകളുടെ സഹായത്തോടെയും, മരത്തിന് മുകളില്‍ കയറിയും മറ്റും വെടിവെക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. മയക്കുവെടി വെച്ചു കഴിഞ്ഞാല്‍ ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. ഓപ്പറേഷനായി കൂടുതല്‍ വനപാലകരെ സ്ഥലത്തെത്തിച്ചു. നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആര്‍.ആര്‍.ടികള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *