മാനന്തവാടിയില്‍ വ്യാപാരി ഹര്‍ത്താല്‍

മാനന്തവാടിയില്‍ വ്യാപാരി ഹര്‍ത്താല്‍

മാനന്തവാടി: ചാലിഗദ്ദയില്‍ കാട്ടാന അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തിലെ വനം വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചും നാട്ടുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാനന്തവാടിയില്‍ വ്യാപാരി ഹര്‍ത്താല്‍. ഇന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ കടകള്‍ അടച്ചിട്ടുകൊണ്ട് പ്രതിഷേധക്കാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ മാനന്തവാടി മര്‍ച്ചന്റ്‌സ്അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *