സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുളള കോഴ്‌സ് കാസർകോട് പുലിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി., പ്രായപരിധി 18 – 40. അപേക്ഷാഫോമും പ്രോസ്പെക്റ്റസും www.kslc.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർഗോഡ് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24 x 10 സെ.മീ. വലിപ്പമുള്ള കവറും അടക്കം ചെയ്യണം.

പൂരിപ്പിച്ച അപേക്ഷകൾ 26ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം കാഞ്ഞങ്ങാട് പി.ഒ., കാസർഗോഡ് – 671 315 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0467 2208141.

Leave a Reply

Your email address will not be published. Required fields are marked *