രക്തദാന ക്യാംപ് നടത്തി

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാംപ് മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ. എൻ.സി അഫ്സൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, ഡോ. അമാനത്ത് ഫർസാന , പ്രോഗ്രാം കോ ഓർഡിനേറ്റർ ആശ രാജ് ,അൽസം ജോൺ, ശാന്തമ്മ, ബാവ കെ. പാലുകുന്ന്, പി ഡി ഹരി, കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *