ജൂനിയർ ലക്ചറർ വാക് ഇൻ ഇന്റർവ്യൂ

 ഗവ. നഴ്സിംഗ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിലവിൽ 12 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പന്റ് 20500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളുമായി ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2528601, 2528603 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *