അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

പടന്നക്കാട് കാർഷിക കോളജിൽ 2023 വർഷത്തെ അഗ്രികൾച്ചർ (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിൽ നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഫെബ്രുവരി 9 ഉച്ചയ്ക്ക് രണ്ടുവരെ പടന്നക്കാട് കാർഷിക കോളജിൽ നടത്തുന്നു.

അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റും, ഒഴിവു സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും മാർഗ നിർദേശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *