പോത്തുകുട്ടി വിതരണം ചെയ്തു

 Read Time:1 Minute, 18 Second

കോട്ടത്തറ പഞ്ചായത്തിലെ പോത്തുകുട്ടി വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് നിർവഹിക്കുന്നു.

വെണ്ണിയോട് : കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്കു പോത്തുകുട്ടികളെ വിതരണം ചെയ്തു. 1536000 രൂപയാണു പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ 96 വനിതകള്‍ക്ക് ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്ഥിരം സമിതി അധ്യക്ഷരായ ഇ. കെ വസന്ത, ഹണി ജോസ്, പി.എസ് അനുപമ, വാര്‍ഡ് അംഗങ്ങളായ അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, എം.കെ മുരളിദാസന്‍, ഗ്രാമപഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. ടി.കെ നീതു, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *