ഗോത്ര ഫെസ്റ്റ് നടത്തി

 Read Time:1 Minute, 22 Second

എടവക: എടവക ഗ്രാമപഞ്ചായത്ത് 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്ന ഗോത്ര വിഭാഗ കുട്ടികളുടെ പഠന പോഷണ പദ്ധതി ‘ഒന്‍ജായി ‘ ഭാഗമായി ഗോത്ര ഫെസ്റ്റ് 2024 സാമുചിതമായി ആഘോഷിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ ഗോത്ര ഫെസ്റ്റ് വീട്ടിച്ചാല്‍ നാല്‌സെന്റ് കോളനി സാംസ്‌കാരിക നിലയത്തില്‍ വെച്ച് ഊര് മൂപ്പന്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ ജംസീറ ശിഹാബ് മുഖ്യപ്രഭാഷണവും നടത്തി. അസിസ്റ്റന്റ് സെക്രട്ടറി മനോജ് വി.സി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ ഗോത്ര വിഭാഗം കുട്ടികള്‍ക്കും ഗോത്ര വാദ്യോപകരണങ്ങള്‍ നല്‍കി.ചടങ്ങില്‍ ജോസ് പള്ളത്ത്, വാര്‍ഡ് കണ്‍വീനര്‍ സിജോ ചിറ്റിലപ്പള്ളി, അന്നക്കുട്ടി പ്രമോട്ടര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *