മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി

 Read Time:1 Minute, 6 Second

പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘കരുതാം കൗമാരം’ എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികൾക്ക് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് മോട്ടിവേഷൻ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ രേണു രാജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജീന്ദ്രൻ പി.വി, ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *