സൗജന്യ മെഡിക്കൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു

 

കമ്പളക്കാട് : പള്ളിക്കുന്ന് ലൂർദ്‌ മാതാ ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന റിഡംഷൻ പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ഹെൽപ് ഡെസ്ക്ക് പള്ളിയിൽ ആരംഭിച്ചു . ബ്ലഡ് പ്രഷർ , ഷുഗർ ചെക്കപ്പ് , ഫസ്റ്റ് എയ്ഡ് സർവീസസ് , അടിയന്തര ഘട്ടങ്ങളിലെ ഡോക്ടർ സേവനം എന്നിവ ക്യാംപിൽ ലഭ്യമാണ് . സൗജന്യ ക്യാംപ് ഫെബ്രുവരി 18 വരെ ഉണ്ടാവുമെന്ന് സ്ഥാപന മേധാവി ഡോ .അഭിനന്ദ് ,മാനേജർ അഹദ് പള്ളിയത്ത് , ലിഖിൽ പച്ചിലക്കാട് , അജുൽ കോട്ടത്തറ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *