എം.കെ ജിനചന്ദ്രൻ: ആധുനിക വയനാടിൻ്റെ ജീവനാഡി

 Read Time:1 Minute, 56 Second

കൽപറ്റ: ആധുനിക വയനാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച എം.കെ ജിനചന്ദ്രൻ നാടിൻ്റെ ശിൽപിയാണെന്ന് കൽപറ്റ എസ് കെ എം ജെ സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ  ചെറുകഥാകൃത്ത് ഇ.സന്തോഷ് കുമാർ പറഞ്ഞു. മലയാളത്തിന് ആദ്യമായി നിഘണ്ടു തയാറാക്കിയ വിദേശ പണ്ഡിതനായ ഹെർമൻ ഗുണ്ടർട്ടും ആദ്യമായി അച്ചടി കണ്ടു പിടിച്ച ഗുട്ടൻബർഗും ഭാഷാസ്നേഹികളായതുകൊണ്ടാണ് വിപ്ലവങ്ങൾ സൃഷ്ടിച്ചത്.  അംഗീകൃത ഭാഷകൾക്കെതിരെ പ്രവർത്തിച്ച മാർട്ടിൻ ലൂഥ റെപ്പോലുള്ള മഹാൻമാരെ നാം തിരിച്ചറിയണം.സിലബസിൻ്റെ രീതിയാണ് പഠനത്തിൽ ഇന്നത്തെ സമൂഹത്തിൻ്റെ വെല്ലുവിളി. മാറ്റം അനിവാര്യമാണ്. അതിനായി എം.കെ.ജിനചന്ദ്രൻ വെട്ടിത്തെളിയിച്ച പാത വളരെ തെളിമയുള്ളതാ ണെന്നും ഇ.സന്തോഷ് കുമാർ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എം.കെ. അനിൽകുമാർ സ്വാഗതവും പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ നന്ദിയും അറിയിച്ചു. ജിനചന്ദ്രൻ സ്മാരക ഉപന്യാസ മത്സരത്തിൽ ആദിത്യ സുരേഷ് (സെൻ്റ്.തോമസ് എച്ച്.എസ്.എസ്.നടവയൽ) നിഹാരിക സരസ്വതി (എസ്.കെ.എം.ജെ.എച്ച്.എസ്.എസ്.കൽപറ്റ ) ഐശ്വര്യ മനോജ് (അസംപ്ഷൻ എച്ച്.എസ്.എസ് ബത്തേരി ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

Leave a Reply

Your email address will not be published. Required fields are marked *