കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കണം: റെൻസ്‌ഫെഡ്

 

കൽപറ്റ: കെട്ടിട നിർമാണ ചട്ടങ്ങൾ ലളിതമാക്കി സാധാരണ ജനങ്ങൾക്കു ണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന രീതിയിൽ നിലവിലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന് റെൻസ്‌ഫെഡ് സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു . കൽപറ്റ ലളിതമഹൽ ഓഡിറ്റോറിയത്തിൽ നടന്ന നാലാമത് സംസ്ഥാന കൺവൻഷൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘടാനം ചെയ്തു. ടി. സിദ്ദീഖ് എം എൽ എ മുഖ്യാഥിതിയായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി . വയനാട്ടിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മിന്നുമണിയേയും പത്മശ്രീ ജേതാവ് ചെറുവയൽ രാമനെയും ചടങ്ങിൽ ആദരിച്ചു. റെൻസ്‌ഫെഡ് വയനാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഡയറിയുടെ പ്രകാശനം സംഷാദ് മരക്കാർ ചെറുവയൽ രാമനു നൽകി നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സുമിദ് , വൈസ് പ്രസിഡന്റുമാരായ ടി.കെ.മുഹമ്മദ് നസീം, എം. രാധാകൃഷ്ണൻ, പി.സുധീഷ് ബാബു, ട്രഷറർ കെ.മഞ്ജുമോൻ, ജോയിന്റ് സെക്രട്ടറി കെ.വി. നിഷീദ് തുടങ്ങിയവർ സംസാരിച്ചു.
കെട്ടിട നിർമാണ മേഖല നേരിടുന്ന നിരവധിയായ പ്രശ്നങ്ങളും ആതിഥേയ ജില്ലയായ വയനാട്ടിൽ നിലവിലുള്ള അശാസ്ത്രീയമായ കെട്ടിട ഉയര നിയന്ത്രണങ്ങളും കൺവെൻഷനിൽ ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *