കടുവ പശുക്കിടാവിനെ കൊന്നു

 Read Time:1 Minute, 5 Second

പുല്‍പള്ളി:പുല്‍പള്ളി താന്നിത്തെരുവില്‍ കടുവ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു. പഴശിരാജാ കോളേജിനു സമീപമുള്ള താഴത്തേടത്ത് എല്‍ദോയുടെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്. ഇന്നു പുലര്‍ച്ചെ നാലേമുക്കാലോടെയാണ് സംഭവം. തൊഴുത്തില്‍നിന്നു തള്ളപ്പശുവിന്റ തുടര്‍ച്ചയായ കരച്ചില്‍കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കടുവ പശുക്കിടാവിനെ ആക്രമിക്കുന്നതാണ് കണ്ടത്. ഒച്ചയിട്ടപ്പോള്‍ കടുവ സമീപത്തെ കൃഷിയിടത്തില്‍ മറഞ്ഞു. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. താന്നിത്തെരുവില്‍ മുമ്പും കടുവ ഇറങ്ങിയിട്ടുണ്ട്. കടുവ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *