പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രകടനവും ധര്‍ണയും നടത്തി

 Read Time:1 Minute, 41 Second

കളക്ടറേറ്റ് പടിക്കല്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ധര്‍ണ എഴുത്തുകാരന്‍ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും കളക്ടറേറ്റ് പടിക്കല്‍ ധര്‍ണയും നടത്തി. ജിഎസ്ടി നിരക്ക് 18ല്‍നിന്നു 12 ശതമാനമായി കുറയ്ക്കുക, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അച്ചടി ജോലികള്‍ സംസ്ഥാനത്തെ പ്രസുകള്‍ക്കു നല്‍കുക, അഞ്ച് എച്ച്പിയില്‍ താഴെ കണക്ടഡ് ലോഡുള്ള അച്ചടി ശാലകളെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയന്ത്രഗണത്തില്‍നിന്നു ഒഴിവാക്കുക, കടലാസ് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എഴുത്തുകാരന്‍ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. എന്‍.ഡി. അപ്പച്ചന്‍, വി. ഹാരിസ്, സി.എസ്. സ്റ്റാന്‍ലിന്‍, കെ. റസാഖ്, കെ.പി. മധു, കെ.സി. കൃഷ്ണന്‍കുട്ടി, വി.പി. രത്‌നരാജ്, സി.പി. മൊയ്തീന്‍, കെ. ബുഷ്ഹര്‍, വി.ജെ. ജോസ്, വി. രാജനന്ദനന്‍, ജിന്‍സ് ജോര്‍ജ്, ജോയ്‌സണ്‍, ഒ.എന്‍. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *