ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കളമശേരി ഗവ. ഐ.ടി.ഐ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം- ൽ (ഗവ. എ.വി.ടി.എസ്. കളമശ്ശേരി) ആട്ടോ കാഡ് (2ഡി, 3ഡി, 3ഡി എസ്. മാക്സ്) സെക്ഷനിലേക്ക് ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.

സിവിൽ/ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ/ ഡിഗ്രിയും, ആട്ടോ കാഡിൽ 3 വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240/- രൂപ നിരക്കിൽ പരമാവധി 24,000/- രൂപയാണ് പ്രതിമാസം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിനു രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8089789828, 0484-2557275.

Leave a Reply

Your email address will not be published. Required fields are marked *