കാട്ടുപന്നിയെ വെടി വെച്ചു കൊന്നു

ബത്തേരി: നെന്മേനി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം കൃഷിയിടത്തില്‍ കാട്ടു പന്നിയെ വെടി വെച്ചു കൊന്നു. കോളിയാടി പാലാക്കുനി മഠത്തിക്കുടി ജോര്‍ജിന്റെ കൃഷിയിടത്തിലാണ് പഞ്ചായത്ത് നിയോഗിച്ച റൈഫിള്‍ ഷൂട്ടര്‍ പോള്‍ സന്‍ മുണ്ടക്കല്‍ കാട്ടുപന്നിയെ വെടിവെച്ചിട്ടത്. കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഈ പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വന്യമൃഗ ശല്യ പരിഹാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 2 ന് പഴൂരിലും 5 ന് കോളിയാടിയിലും ജാഗ്രത സമിതികള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് ഭരണ സമിതി അറിയിച്ചു. പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ സ്ഥിരം സമിതി അധ്യക്ഷരായ ജയമുരളി,വി ടി ബേബി, സുജാത ഹരിദാസ്, വാര്‍ഡ് മെമ്പര്‍ ഷാജി പാടിപറമ്പ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *