നിർധനരായ രോഗികൾക്ക് ധനസഹായം നൽകി

 

പുൽപള്ളി: ശ്രേയസ് പുൽപള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണം നടത്തി. ശ്രേയസ് പുൽപള്ളി യൂണിറ്റിൽ കേക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ് നിർധനരായ രോഗികൾക്ക് വിതരണം ചെയ്തത്. യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ അധ്യക്ഷത വഹിച്ചു. പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ശ്രേയസ് പ്രോഗ്രാം കോഡിനേറ്റർ കെ.ഒ ഷാൻസൺ സ്വാഗതം പറഞ്ഞു. അഞ്ചാം വാർഡ് മെമ്പർ ഉഷ, 15-ാം വാർഡ് മെമ്പറായ ജോഷി ചാരുവേലിൽ ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി ആശംസകൾ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻ കരിമ്പുഴിയിൽ മറ്റു കമ്മിറ്റി അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *