ജി.ഐ.എസ് സ്പെഷ്യലിസ്റ്റ്

തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിലെ പി.ടി.പി നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനവും, റവന്യൂ-സർവേ ഉദ്യോഗസ്ഥർക്ക് വകുപ്പുതല പരിശീലനം നൽകുന്നതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിലെ റിവർ മാനേജ്മെന്റ് സെന്ററിലേക്ക് ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് (ജിയോളജി) തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി എം.എ/എം.എസ്.സിയും യുജിസി/സി.എസ്.ഐ.ആർ-നെറ്റ് ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നര വർഷത്തെ പ്രവൃത്തിപരിയം വെയിറ്റേജായി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 40 വയസ്. പ്രതിമാസവേതനം 44,100 രൂപ (കൺസോളിഡേറ്റഡ് പേ). താത്പര്യമുള്ളവർ https://ildm.kerala.gov.in/en ൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ildm.revenue@gmail.com, 0471-2365559, 9446066750.

Leave a Reply

Your email address will not be published. Required fields are marked *