ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്

 Read Time:1 Minute, 3 Second

പുല്‍പ്പള്ളി: മിസ്റ്റര്‍ കേരള ജൂണിയര്‍ ആന്‍ഡ് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 27, 28 തീയതികളില്‍ പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പ്രസാദ് ആലഞ്ചേരി, വി.പി. ഷനോജ്, ജോര്‍ജ് വര്‍ഗീസ്, ബിജു ഓലിക്കല്‍ എന്നിവര്‍ അറിയിച്ചു.
മിസ്റ്റര്‍ കേരള ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 300 ഓളവും മിസ്റ്റര്‍ വയനാട് ചാമ്പ്യന്‍ഷിപ്പില്‍ 200 ഓളവും താരങ്ങള്‍ പങ്കെടുക്കും. ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് ഐ.സി. ബാലകൃഷ്്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെഡറേഷന്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *