സ്റ്റുഡിയോ മേക്കിംഗ് പ്രോഗ്രാം നടത്തി

 Read Time:1 Minute, 42 Second

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി വിഭാഗം മാനന്തവാടിയില്‍ നടത്തിയ സ്റ്റുഡിയോ മേക്കിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ ഫാ.ജിനോജ് പാലത്തടത്തിലിനും അധ്യാപകര്‍ക്കുമൊപ്പം.

മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി വിഭാഗം സ്റ്റുഡിയോ മേക്കിംഗ് പ്രോഗ്രാം നടത്തി. സൊസൈറ്റി ഓഡിറ്റോറിയത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി അധ്യപകരായ ജാന്‍സി ജിജോ, ചിഞ്ചു മരിയ പീറ്റര്‍, അഞ്ജന തോമസ്, വിദ്യാര്‍ഥികളായ ജിസ്‌ന സ്‌കറിയ, ആഷ്‌ലി റോസ്, എ.ഇ. അഷ്മിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈവിധ്യമാര്‍ന്ന ചടങ്ങുകള്‍, മേളകള്‍ എന്നിവയുടെ സൃഷ്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുഭവം പ്രദാനം ചെയ്യുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകത, സാങ്കേതിക വൈദഗ്ധ്യം, സാംസ്‌കാരിക സൂക്ഷ്മത എന്നിവയിലുള്ള അവബോധം പ്രദര്‍ശിപ്പിക്കുന്നതിന് പ്രോഗ്രാം വേദിയായി.

Leave a Reply

Your email address will not be published. Required fields are marked *