മരാമത്ത് തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം നടത്തി

 Read Time:1 Minute, 18 Second

കല്‍പ്പറ്റയില്‍ മരാമത്ത് തൊഴിലാളി യൂണിയന്‍(ടിയുസിഐ) ജില്ലാ സമ്മേളനം ടിയുസിഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള സംസ്ഥാന മരാമത്ത് തൊഴിലാളി യൂണിയന്‍(ടിയുസിഐ)ജില്ലാ സമ്മേളനം എംജിടി ഹാളില്‍ നടത്തി. ടിയുസിഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. വി.യു. ജോഷി, പി.വി.തോമസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി എം.കെ. അജയകു
മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക. വന്യമൃഗശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഭാരവാഹികളായി വി.യു. ജോഷി(പ്രസിഡന്റ്), പി.വി. തോമസ് (വൈസ് പ്രസിഡന്റ്), എം.കെ. അജയകുമാര്‍ (സെക്രട്ടറി), ഒ.പി. ചന്ദ്രമോഹനന്‍(ജോയിന്റ് സെക്രട്ടറി)സ, എസ്.എ. അറുമുഖന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *