ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം: മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

 Read Time:1 Minute, 5 Second

കല്‍പറ്റ: ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ 12 വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍. വയനാട് പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരനാണ്(58) റിമാന്‍ഡിലായത്. കഴിഞ്ഞ ദിവസം വൈത്തിരി പോലീസാണ് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. നാലുമാസം മുമ്പാണ് തൊഴിലാളി ദമ്പതികള്‍ വയനാട്ടില്‍ എത്തിയത്. തോട്ടം മേഖലയാണ് പൊഴുതന. കുട്ടിയെ ഉപദ്രവിക്കാന്‍ രാജശേഖരന്‍ പലകുറി ശ്രമിച്ചതായി പ്രദേശവാസിയായ മാധ്യമപ്രവര്‍ത്തകനു വിവരം ലഭിച്ചതാണ് ചൈല്‍ഡ് ലൈന്‍ ഇടപെടലിലേക്കും അറസ്റ്റിലേക്കും നയിച്ചത്. പോക്‌സോ നിയമത്തിലേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ പ്രകരമാണ് പ്രതിക്കെതിരെ കേസ്.

Leave a Reply

Your email address will not be published. Required fields are marked *