പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം തുടങ്ങി

 Read Time:3 Minute, 22 Second

പുല്‍പ്പള്ളി: പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും മാനവകുലത്തിന്റെ മാതാവായ പരിശുദ്ധ അമ്മയുടെയും സഹന സാക്ഷ്യത്തിലുടെ വിശുദ്ധി പ്രാപിച്ച വിശുദ്ധ അല്‍ഫോല്‍സാമ്മയുടെയും രക്തസാക്ഷിത്വത്തിലുടെ ജീവിത സാക്ഷ്യം നല്‍കിയ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് ഫാ.ജോര്‍ജ് മൈലാടൂര്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, നാലിന് ദിവ്യകാരുണ്യ ആരാധന, 4.30ന് പാട്ടുകുര്‍ബാന, നൊവേന ഫാ. സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍. 28ന് രാവിലെ 6.30ന് ദിവ്യബലി, 4ന് ദിവ്യകാരുണ്യ ആരാധന, 4.30ന് പാട്ടുകുര്‍ബാന, നൊവേന ഫാ. ജോസ് കരിങ്ങടയില്‍. 29ന് രാവിലെ 6.30ന് ദിവ്യബലി, 4.30ന് പാട്ടുകുര്‍ബാന, നൊവേന, 5.30ന് വചന സന്ദേശം, ഇടവക ധ്യാനം ഫാ. മാത്യു ആശാരിപ്പറമ്പില്‍, ദിവ്യകാരുണ്യ ആരാധന.30 മുതല്‍ ഒന്നുവരെ രാവിലെ 6.30ന് ദിവ്യബലി, പാട്ടുകുര്‍ബാന, നൊവേന, വചന സന്ദേശം, ഇടവക ധ്യാനം, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. ഫെബ്രുവരി രണ്ടിന് 6.30ന് ദിവ്യബലി, നാലിന് ദിവ്യകാരുണ്യ ആരാധന, 4.30ന് പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേന ഡോ. മനോജ് പ്ലാത്തോട്ടത്തില്‍, 6.30ന് മീനംകൊല്ലിയിലേക്ക് മരിയന്‍ ജപമാല പ്രദക്ഷിണം., 3 ന് ഏഴിന് ദിവ്യബലി, 2.30ന് രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നാലിന് ദിവ്യകാരുണ്യ ആരാധന, 4.30ന് ആഘോഷമായ പാട്ടുകുര്‍ബാന, വചന സന്ദേശം, നൊവേന  ഡോ. പോള്‍ ഇടയക്കൊണ്ടാട്ട് കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് താഴെയങ്ങാടി കുരിശ്ശിങ്കലേക്ക് ദിവ്യകാരുണ്യനാഥനോടൊപ്പം നഗര പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ആകാശവിസ്മയം, വാദ്യമേളങ്ങള്‍, നാലിന് രാവിലെ ഏഴിന് ദിവ്യബലി, നേര്‍ച്ച കാഴ്ച സമര്‍പ്പണം, അടിമ വയ്ക്കല്‍, കഴുന്ന് എഴുന്നള്ളിക്കല്‍, പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചന സന്ദേശം ഫാ. ജോസ് കൊച്ചറയ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും, തുടര്‍ന്ന്ടൗണ്‍ ജംഗ്ഷനിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, അടിമ,കഴുന്ന്, മുടി എഴുന്നള്ളിക്കല്‍,സ്നേഹവിരുന്ന് ,കൊടിയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *