യുവാവ് തോട്ടത്തില്‍ മരിച്ച നിലയില്‍

 Read Time:44 Second

മാനന്തവാടി: താഴെയങ്ങാടി റോഡിന് സമീപം തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മക്കിയാട് പെരിഞ്ചേരിമല പണിയ കോളനിയിലെ വാസു-കണക്കി ദമ്പതികളുടെ മകന്‍
ബാലനാണ്(32)മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കമുകില്‍നിന്നു വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *