കരടിയെ പിടിക്കുന്നതിന് ശ്രമം തുടരുന്നു

 Read Time:1 Minute, 10 Second

കല്‍പറ്റ: ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ മയക്കുവെടിവെച്ച് പിടിക്കുന്നതിന് വനസേന ശ്രമം തുടരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വെള്ളമുണ്ടയ്ക്കടുത്ത് കരിങ്ങാരിയിലായിരുന്ന കരടി ബുധനാഴ്ച പുലര്‍ച്ചെ കിലോമീറ്റര്‍ അകലെ പനമരം കീഞ്ഞുകടവില്‍ എത്തി. കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഇതിനുശേഷം അഞ്ചുകുന്ന് വെള്ളരിവയലിലാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. യോജ്യമായ സ്ഥലത്ത് കരടിയെ കണ്ടുകിട്ടിയാല്‍ മയക്കുവെടി പ്രയോഗിക്കാനാണ് വനം ദ്രുത പ്രതികരണ സേനയുടെ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച രാത്രി മാനന്തവാടിക്കു സമീപം വള്ളിയൂര്‍കാവിലാണ് കരടിയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *