മുസ്ലിം ലീഗിനെതിരെ ബോധിപ്പിച്ച കേസ് തള്ളി

 Read Time:1 Minute, 3 Second

കൽപ്പറ്റ: കേരള സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റിക്കും സെക്രട്ടറി പി.എം.എ.സലാമിനെതിരെ ബോധിപ്പിച്ച ഒ.എസ് 23/2022 നമ്പർ ഇഞ്ചക്ഷൻ അന്യായം, കൽപ്പററ മുൻസിഫ് കോടതി ചിലവ് സഹിതം തള്ളി. എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും, മുസ്ലീം ലീഗ്-യൂത്ത് ലീഗ് മണ്ഡലം പ്രവർത്തക സമിതിയിൽ നിന്നും നീക്കം ചെയ്തതിനെതിരെ എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പാറപ്പുറത്ത് ഷൈജൽ ബോധിപ്പിച്ച കേസി ലാണ് കൽപ്പററ മുൻസിഫ് നിജേഷ് കുമാർ വിധി പ്രസ്‌താവിച്ചത് സ്റ്റേററ് മുസ്ലീം ലീഗ് കമ്മറ്റിക്ക് വേണ്ടി കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.എം.സി.എം. ജമാൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *