രൂപല്‍ രഘുവിനു യാത്രയയപ്പ് നല്‍കി

 Read Time:1 Minute, 15 Second

പുല്‍പള്ളി:പെരിക്കല്ലൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ക്ഷണിതാവായി പോകുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി രൂപല്‍ രഘുവിന് സ്‌കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും യാത്രയയപ്പ് നല്‍കി. പരേഡ് കാണാന്‍ കേരളത്തില്‍നിന്നു ക്ഷണം ലഭിച്ച 20 കുട്ടികളില്‍ ഒരാളാണ് രഘു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ജി.ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.കെ.വിനുരാജന്‍, പ്രധാനാധ്യാപകന്‍ ഷാജി പുല്‍പള്ളി, എസ്.എം.സി.ചെയര്‍മാര്‍ ഷിജു കൊച്ചുപുരയില്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ സൂരജ്, സീനിയര്‍ അസിസ്റ്റന്റ് ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി സി.വി.രതീഷ്, സി.സി.കുമാരന്‍, എ.പി.ഷിനോ, ഇ.ഡി. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *